Dr. Prasad's Homoeo Centre

Dr. K.S PRASAD

M.D (Hom.)

ഹോമിയോപ്പതി ചികിത്സാ രംഗത്ത് 30 വർഷത്തെ വിദഗ്ധ സേവനം

ഡോ. പ്രസാദ് (M.D) 1988 മുതൽ ഹോമിയോപ്പതി ചികത്സാരംഗത്തു പ്രശസ്താനാണ്. നിരവധി രോഗികൾക്കു ആശയും ആശ്വാസവും പകർന്നു നൽകാൻ ഈ കാലയളവിൽ അദ്ദേഹത്തിനു സാധിച്ചു.

പകര്‍ച്ചവ്യാധികള്‍ മാത്രമല്ല കാന്‍സര്‍പോലുള്ള രോഗങ്ങള്‍ക്കും മൂത്രാശയക്കല്ല്, തൈറോയിഡ് പ്രശ്നങ്ങള്‍, ടോണ്‍സിലൈറ്റിസ്, സൈനസൈറ്റിസ്, വെരിക്കോസ് വെയിന്‍, എല്ലുതേയ്മാനം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത രോഗാവസ്ഥകളെ ചികിത്സിച്ച അനുഭവ സമ്പത്ത് വാക്കുകളില്‍ മാത്രമായി ഒതുക്കുകയല്ല അദ്ദേഹം ചെയ്തത്. 

ഈ രോഗികളെ ചികിത്സിച്ചു ഭേദപ്പെടുത്തിയതിനു തെളിവായി ആയിരക്കണക്കിന് ചിത്രങ്ങളും ഓഡിയോ ക്ലിപ്പുകളും വീഡിയോകളും അടങ്ങിയ ഒരു വലിയ ശേഖരം തന്നെ അദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്.

കുട്ടികള്‍ക്കുണ്ടാവുന്ന പഠനസംബന്ധമായ പരീക്ഷാ ഭയം, തലകറക്കം, മറവി തുടങ്ങിയവയും ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ രോഗങ്ങള്‍ക്കും ചികിത്സിച്ചതിന്‍റെ തെളിവുകളും ആ ശേഖരത്തില്‍ കാണുവാന്‍ സാധിക്കും.

Dubai International Homeopathic Conference-ഇൽ പ്രബന്ധം അവതരിപ്പിച്ചതിനുള്ള പ്രശസ്തിപത്രം ഏറ്റുവാങ്ങുന്നു

J.C.I Professional Excellence, Paravur Chapter 2012-ലെ പ്രതിഭാ പുരസ്കാരം ഏറ്റുവാങ്ങുന്നു.

ഹോമിയോപ്പതി വൈദ്യശാസ്ത്രരംഗത്തെ സേവനത്തിനുള്ള അംഗീകാരമായി നിരവധി പുരസ്ക്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

പതിനൊന്നു വർഷക്കാലം IHK (Institution of Homoeopaths Kerala) സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഇപ്പോൾ IHK-യുടെ കൊടുങ്ങല്ലൂർ യൂണിറ്റ് ട്രെഷറർ ആയി സേവനം അനുഷ്ഠിക്കുന്നു.

മുപ്പതു കൊല്ലത്തോളം സമൂഹത്തിലെ വിവിധ ശ്രേണിയിലുള്ള ആളുകളെ ചികിത്സിച്ച അനുഭവപരിചയമാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി അദ്ദേഹം കണക്കാക്കുന്നത്.

2007 ല്‍ ചിക്കുന്‍ഗുനിയ കേരളക്കരയാകെ വിറപ്പിച്ചപ്പോള്‍ ഓരോ ദിവസവും മുന്നൂറു മുതൽ നാനൂറു രോഗികൾക്ക് വരെ മരുന്നു കൊടുത്തു ചികിത്സിച്ച കാര്യം പറവൂര്‍ നിവാസികൾക്കു നല്ലപോലെ അറിയാവുന്നതാണ്. 

ഹോമിയോപ്പതി മരുന്നുകളിൽ വിഷപദാർത്ഥങ്ങൾ ഇല്ലാത്തതിനാൽ ഒരാൾ തെറ്റായ മരുന്ന് കഴിച്ചാലും വിഷബാധയ്ക്കുള്ള സാധ്യത ഇല്ല . ഈ മരുന്നുകൾ ശരീരത്തിലുള്ള സ്വാഭാവിക പ്രക്രിയകളിൽ തടസ്സം നിൽക്കുകയല്ല, പകരം ആരോഗ്യപ്രശ്നങ്ങളെ തരണം ചെയ്യാൻ ശാരീരിക പ്രക്രിയകളെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്  .

മരുന്നുകളുടെ ലളിതമായ ഉപയോഗരീതി മറ്റൊരു ആകർഷണമാണ്. ഹോമിയോപ്പതി മരുന്നുകൾ വ്യക്ത്തിയുടെ ദഹനപ്രക്രിയ, പ്രതികരണങ്ങൾ, രോഗലക്ഷണങ്ങൾ, തുടങ്ങിവയെ ആസ്പദമാക്കി ഉള്ളതാണ് . ആർക്കും താങ്ങാൻ കഴിയുന്ന ഒരു ചികിത്സാരീതി കൂടിയാണ് ഹോമിയോപ്പതി.

Chikungunya Medical Camp by Dr Prasad KS Inaugurated by the Honourable Mr.Justice P.Somarajan - High Court of Kerala

വേഗം ഫലം നല്‍കും ഹോമിയോ

ഹോമിയോപ്പതി ഔഷധങ്ങൾ വളരെ സാവധാനം മാത്രമേ പ്രവർത്തിച്ചു തുടങ്ങുകയുള്ളൂ എന്നുള്ളത് വളരെ വ്യാപകമായുള്ള ഒരു തെറ്റിദ്ധാരണയാണ്. എന്നാൽ പല രോഗാവസ്ഥകളിലും ഹോമിയോപ്പതി മരുന്നുകൾ അതിവേഗം – പലപ്പോഴും നിമിഷങ്ങൾക്കുള്ളിൽ തന്നെ ഫലം തന്നു തുടങ്ങുന്നു.

എന്തുകൊണ്ട് ഹോമിയോപ്പതി

ഹോമിയോപ്പതി മരുന്നുകൾ ഫലപ്രദവും പാർശ്വഫലങ്ങൾ ഇല്ല എന്ന് തെളിയിച്ചിട്ടുള്ളതുമാണ്‌. ലക്ഷക്കണിക്കിനാളുകൾക്ക് ഈ ചികിത്സാശാസ്ത്രം പ്രയോജനപ്പെടുകയും ദിനംപ്രതി ജനകീയത വർധിച്ചുവരുകയുമാണ് . ഹോമിയോപ്പതി ഔഷധങ്ങൾ പ്രകൃതിയിൽ സ്വാഭാവികമായി കാണപ്പെടുന്ന വസ്തുക്കളിൽ നിന്നും ഉണ്ടാക്കുന്നവയാണ്. അതിനാൽത്തന്നെ ഇതിൽ അപകടകരമായ രാസവസ്തുക്കൾ ഒന്നും തന്നെ അടങ്ങിയിട്ടില്ല.

ഏതു പ്രായക്കാര്‍ക്കും ഹോമിയോപ്പതി

ഓരോ ശരീരക മാനസിക അവസ്ഥയിലും ഏതെല്ലാം ഔഷധങ്ങൾ ഫലം ചെയ്യും എന്നതിനെപ്പറ്റി ഹോമിയോപ്പതിയുടെ ആധികാരിക ഗ്രന്ഥമായ മെറ്റീരിയ മെഡിക്കയിൽ വിശദമായി പ്രദിപാദിക്കുന്നുണ്ട്.

ഒരു രോഗിയെ ഹോമിയോപ്പതി ഡോക്ടര്‍ പരിശോധിക്കുമ്പോള്‍ രോഗാവസ്ഥയ്ക്കു പുറമേ മാനസികവും ശാരീരികവുമായ വിവരങ്ങള്‍ ആഴത്തില്‍ മനസിലാക്കുന്നത് ഇക്കാരണത്താലാണ്. അങ്ങനെ ആ രോഗിയുടെ അവസ്ഥയ്ക്ക് ഏറ്റവും ഫലപ്രദമായ ഔഷധം ഡോക്ടര്‍ തെരഞ്ഞെടുക്കുന്നു.

എല്ലാ പ്രായക്കാരിലും ഹോമിയോ ഔഷധങ്ങള്‍ ഒരുപോലെ ഫലപ്രദമാണ്.